News Desk

2021-06-07 07:42:03 pm IST
ദോഹ: ഖത്തറിനെതിരെ ഈജിപ്ഷ്യന്‍ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വിദ്വേഷ പ്രചരണം ശക്തമായി. മൂന്നര വര്‍ഷത്തെ ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഖത്തര്‍-ഈജിപ്ത് നയതന്ത്ര ബന്ധം ശക്തമായെങ്കിലും കഴിഞ്ഞ ദിവസം ഈജിപ്തിലെ സമൂഹ മാധ്യമങ്ങളില്‍ ഖത്തറിനെതിരെയുള്ള പോസ്റ്റുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. 

ഖത്തര്‍ ഉപരോധത്തിന്റെ വാര്‍ഷിക ദിനമായ ജൂണ്‍ അഞ്ചിനായിരുന്നു ഖത്തറിനെതിരെ വിവിധ ഹാഷ്ടാഗുകള്‍ ഈജിപ്ഷ്യന്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ചെയ്തത്. ഈ ഹാഷ്ടാഗ് ആയിരകണക്കിന് ഈജിപ്ഷ്യന്‍ പൗരന്മാരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഖത്തറിലെ പ്രമുഖ വ്യക്തികളായ ശൈഖ മോസ, തുര്‍ക്കി, ഇറാന്‍ ബന്ധങ്ങള്‍ എന്നിവയാണ് ഈജിപ്ഷ്യന്‍ പൗരന്മാര്‍ ഖത്തറിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി മുന്നോട്ട് കൊണ്ടുവരുന്നത്. 

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഈജിപ്തില്‍ നിന്നുള്ള 1200 പേരും ഖത്തറിനെതിരെയുള്ള ഹാഷ്ടാഗ് ഷെയര്‍ ചെയ്തിട്ടുണ്ട്. അതെസമയം, ഖത്തറിനെതിരെയുള്ള ഹാഷ്ടാഗിന്റെ പ്രഭവ കേന്ദ്രം യു.എ.ഇയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദര്‍ നിരീക്ഷിക്കുന്നത്.   



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top