News Desk

2021-05-25 05:44:32 pm IST

ഒമാന്‍: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി. നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അധ്യാപകനായ ഡോ. സുധീര്‍ കുമാര്‍ ശുക്ലയെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. 

ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ചാണ് അദ്ദേഹം ട്വിറ്ററില്‍ പേസ്റ്റിട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ അധ്യാപകന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ വിഷയത്തെ ന്യായികരിക്കുകയാണ് അധ്യാപകന്‍ ചെയ്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകന്റെ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു.

സംഭവം വലിയ വിവാദമായപ്പോള്‍ സര്‍വകലാശാല അധികൃതര്‍ അധ്യാപകനെ പിരിച്ചു വിടുകയായിരുന്നു. തന്റെ പോസ്റ്റ് പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം അടങ്ങിയില്ല. സുധീര്‍ കുമാര്‍ ട്വിറ്റര്‍ അക്കൗണ്ട് പൂര്‍ണ്ണമായും ഒഴിവാക്കുന്നത് വരെ പ്രശ്‌നങ്ങള്‍ തുടര്‍ന്നു.

കര്‍ഷക സമരം. സി.എ.എ-എന്‍.ആര്‍.സി സമരം എന്നിവക്കെതിരെ വിദ്വേഷ ട്വീറ്റുകള്‍ അദ്ദേഹം മുമ്പും നടത്തിയിട്ടുണ്ട്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top