News Desk

2021-03-02 11:23:09 pm IST
ദോഹ: ഖത്തറിലെ പുതിയ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനമൊരുക്കി സര്‍ക്കാര്‍ ആശയവിനിമയ ഓഫീസ്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വാട്‌സ്ആപ്പിലൂടെ ലഭിക്കും. 

ഓട്ടോമേറ്റിക്കായിട്ട് വാട്ട്സ്ആപ്പ് സന്ദേശമയയ്ക്കാനുള്ള സേവനമാണ് തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തര്‍ ആശയവിനിമയ ഓഫീസ് ആരംഭിച്ചത്. ഖത്തറിലെ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും വ്യക്തത നല്‍കാനാണ് ഈ സേവനം സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുന്നത്. 

വാട്‌സ്ആപ്പ് നമ്പര്‍: +974 6006 0601. ഖത്തര്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നുമുതലാണ് ഈ സംവിധാനം നിലവില്‍ വന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top