News Desk

2021-06-08 02:58:28 pm IST

ദോഹ: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയാന്‍ കാരണം ജനങ്ങളുടെ സഹകരണമാണെന്ന് ഹമദ് ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലാമണി. കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

രാജ്യത്ത് നിലവില്‍ കൊവിഡ് കേസുകള്‍ ഇരുനൂറിലും താഴെയായത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. അതേസമയം, കൊവിഡ് പ്രോട്ടോക്കോളുകള്‍ അലസമായി കൈകാര്യം ചെയ്യാന്‍ ഇത് കരണമാവരുത് എന്നത് ജനങ്ങള്‍ വ്യക്തമായി മനസിലാക്കണം. 

ഇഹ്തിറാസ് ആപ് ഉപയോഗിക്കുന്നവര്‍ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ യാത്രാനുമതി ഉണ്ടാവുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും അവരുടേതായ ഇത്തരത്തില്‍ സാങ്കേതിക വിദ്യകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാലും ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത തീരുമാനത്തിന്റെ ഭാഗമായി ഖത്തറിന്റെ ഇഹ്തിറാസ് ആപ്പ് അടക്കം ഉപയോഗിച്ച് എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും സഞ്ചരിക്കാന്‍ അനുവാദം നല്‍കിയ തീരുമാനത്തിന്റെ നിയമ സാങ്കേതിക വശങ്ങള്‍ പരിശോധിച്ചു വരികയാണ്. 

ഇഹ്തിറാസ് ആപ്പില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ എളുപ്പത്തിന് വേണ്ടിയാണ്. ഖത്തറില്‍ കൊവിഡുമായി ബന്ധപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ശാസ്ത്രീയ അടിത്തറയുണ്ട് എന്നും അല്‍ മസ്ലാമണി ഓര്‍മിപ്പിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top