News Desk

2020-02-24 05:21:41 pm IST
ദോഹ: ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരിയുടെ അധ്യക്ഷതയിൽ സംയുക്ത കമ്മിറ്റി ചർച്ച ചെയ്തു.നഗരങ്ങളുടെ പ്രാഥമിക പട്ടിക അടുത്ത 2 മാസത്തിനുള്ളിൽ പൂർത്തിയാകും.

11 മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പ്രതിനിധികളുടെ പങ്കാളിത്തമുണ്ടായി. ഖത്തർ ദേശീയ വികസന നയം ഉൾപ്പെടെയുള്ള എല്ലാ നയങ്ങളിലെയും ആരോഗ്യ സംരംഭങ്ങളുടെ നടപ്പാക്കലുകളുടെ മേൽനോട്ടം ഈ കമ്മിറ്റിക്കാണ്.
Top