News Desk

2021-05-26 01:40:00 pm IST
ദോഹ: രാജ്യത്ത് ഇതുവരെയും ബ്ലാക്ക് ഫംഗസ് ബാധിക്കപ്പെട്ട കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന്  ആരോഗ്യ വിദ്ഗധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട് ബ്ലാക്ക് ഫംഗസ് രോഗവുമായി ചേര്‍ത്ത് പരിഭ്രാന്തി പടര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. ഖത്തറില്‍ ഡയബറ്റിക് രോഗികള്‍ അധികമുള്ളതിനാല്‍ ചിലര്‍ ബ്ലാക്ക് ഫംഗസ് ഏറ്റവും അധികം ബാധിക്കുക ഇത്തരത്തിലുള്ള രോഗികളായാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയിലൊന്നും അടിസ്ഥാനമില്ലെന്ന് അധുകൃതര്‍ വ്യക്തമാക്കി.

തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന  പ്രമേഹമുള്ളവര്‍ക്കോ കാന്‍സര്‍ രോഗികള്‍ അല്ലെങ്കില്‍ എച്ച്.ഐ.വി ബാധിതര്‍ പോലുള്ള കടുത്ത രോഗപ്രതിരോധ ശേഷി കുറഞ്ഞവരുടെയോ ജീവന്‍ അപകടത്തിലാക്കാന്‍ കാരണമാവുന്നു.  ബ്ലാക്ക് ഫംഗസ്  ചര്‍മ്മത്തെ ബാധിക്കുന്നു. ആന്തരിക ഭാഗങ്ങള്‍ ബാധിക്കുമ്പോള്‍, ചര്‍മ്മത്തിന് കറുപ്പ് നിറമുണ്ടാകുകയും കാഴ്ച ശക്തിയെയും ശ്വസന വ്യവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു. 

 മൂക്കൊലിപ്പ്, രക്തസ്രാവം, വേദന, വീക്കം, കണ്ണുകളിലെ കടുത്ത ചുവപ്പ് നിറം  എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. മൂക്കിന് ചുറ്റും കറുത്ത പാടുകള്‍ എന്നിവയും ഇതിന്റെ പ്രധാന രോഗ ലക്ഷണമാണ്. 50 ശതമാനമാണ് ബ്ലാക്ക് ഫംഗസിന്റെ മരണ നിരക്ക്. രോഗം നേരത്തെ നിര്‍ണയിക്കപ്പെട്ടാല്‍ ചികിത്സ എളുപ്പമാകുമെന്നും ഖത്തറിലെ ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top