News Desk

2021-05-10 03:55:21 pm IST
ദോഹ: ഖത്തറിലെ ഇത്തവണത്തെ ഈദ് ആഘോഷങ്ങളും ആശംസകള്‍ കൈമാറലുകളും ഓണ്‍ലൈനിലൂടെയാക്കാന്‍ ശ്രദ്ധിക്കണമെന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദന്‍. ഹമദ് ജനറല്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ആയ ഡോ. അബ്ദുല്‍ നാസര്‍ അല്‍ ജസ്‌റിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ഈദ് പൂര്‍ണമായും ഓണ്‍ലൈനിലൂടെ ആഘോഷിക്കുന്നത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ കാരണമാവും. അധികൃതരുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് കൊണ്ട് കുടുംബ സന്ദര്‍ശങ്ങളും സൗഹൃദ സംഗമങ്ങളും സംഘടിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായി തീരും.  

ഈദ് ദിനങ്ങളില്‍ രോഗികളെ സ്വീകരിക്കാന്‍ ഹമദില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അമിത ഭക്ഷണം മൂലം ഉണ്ടായിത്തീരുന്ന ദഹന പ്രതിസന്ധിക്ക് ചികിത്സതേടിയെത്തുന്നവരാണ് ഈദ് ദിനങ്ങളില്‍ അധികവും ഹമദിലെത്തുന്നത്. അതിനാല്‍ ഈദ് ദിനങ്ങളില്‍ അമിത ഭക്ഷണം കഴിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധ വച്ച് പുലര്‍ത്തണമെന്നും അദേഹം പറഞ്ഞു. 

രാജ്യത്തെ ഉയര്‍ന്ന താപ നിലയും ഇത്തവണത്തെ  ഈദ് ആഘോഷിക്കുമ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട വിഷയമാണെന്നും ഡോ. അല്‍ ജസ്‌റി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top