News Desk

2021-02-26 02:31:02 pm IST
തിരുവനന്തപുരം: പ്രവാസികള്‍ക്ക് അനുകൂല തീരുമാനവുമായി കേരള സര്‍ക്കാര്‍. വിദേശത്തുനിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യമായി നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ അറിയിച്ചു. 

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം മെച്ചപ്പെട്ട നിലയിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ മാത്രമല്ല മറ്റ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കേരളത്തിനായെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. 

കൊവിഡ് ഇതര രോഗങ്ങള്‍ക്കും കൃത്യമായ ചികിത്സ ഉറപ്പാക്കിയതോടെ കൊവിഡ് മരണങ്ങള്‍ മാത്രമല്ല മറ്റ് മരണങ്ങളും നിയന്ത്രിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ കൊവിഡ് കാലത്ത് ആരും പട്ടിണി കിടന്നിട്ടില്ലെന്നും വാക്സിനേഷന്റെ ഏറ്റവും കൂടുതല്‍ ഗുണം കേരളത്തിനാണ് ലഭിക്കുകയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും കൊവിഡ് മാനദണ്ഡം തുടരണം. ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ ഡോസ് വാക്സിന്‍ 100 ശതമാനം പൂര്‍ത്തിയായെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top