News Desk

2021-04-12 02:20:11 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. നിലവില്‍ രണ്ടു ദിവസത്തേക്ക് കൂടിയുള്ള വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇന്ന് വാക്‌സിന്‍ വന്നില്ലെങ്കില്‍ വാക്‌സിന്‍ കാംപെയിന്‍ പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അത്യാവശ്യ ഘട്ടത്തില്‍ സ്റ്റോക്കുള്ള ജില്ലകളില്‍ നിന്നും മറ്റിടങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ഇന്ന് ഡി.എം.ഒമാരുടെയും ജില്ലാ കലക്ടര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. വാക്‌സിനേഷനും പരിശോധനയും വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top