Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-31 06:37:57pm IST
ദോഹ: സൗദി അറേബ്യായുടെ കസ്റ്റഡിയിലുള്ള  ഖത്തരി  വിദ്യാർത്ഥി  അബ്ദുൽ അസീസ് സയീദ് അബ്ദുല്ലയുടെ ആരോഗ്യം മോശമാകുന്നത് സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ സമിതി (എൻ‌എച്ച്‌ആർ‌സി)  കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരം ലഭിച്ചതായും  എൻ‌എച്ച്‌ആർ‌സി അറിയിച്ചു

ഏകാന്തതടവിലെ കഠിനമായ അവസ്ഥയുടെ ഫലമായി  അബ്ദുൽ അസീസ് സയീദ് അബ്ദുല്ലയുടെ ആരോഗ്യം   വഷളായതായും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നിലെന്നും റിപോർട്ടുകൾ ലഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ മെയ് മാസത്തിൽ വിദ്യാർത്ഥിയെ തടവിലാക്കിയെന്നാണ് സൗദി പറഞ്ഞതെന്നും എന്നാൽ  2018 ജൂലൈ 6 മുതൽ വിദ്യാർത്ഥി തടവിലായിരുന്നുവെന്നും  എൻ‌എച്ച്‌ആർ‌സി ചൂണ്ടിക്കാട്ടി.

ആദ്യം തടവിലാക്കപ്പെട്ടതു മുതൽ വിദ്യാർത്ഥി ഏകാന്തതടവിൽ കഴിയുകയാണെന്നും താൻ ചെയ്യാത്ത കാര്യങ്ങൾ ഏറ്റുപറയാൻ പീഡിപ്പിക്കപ്പെടുകയാണെന്നും എല്ലാ നിയമങ്ങളും അന്താരാഷ്ട്ര കൺവെൻഷനുകളും, പ്രത്യേകിച്ചും പൗര-രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ആർട്ടിക്കിൾ 9 ന്റെ ലംഘനമാണ് ഇതെന്നും  ഉദ്യോഗസ്ഥർ പറഞ്ഞു. 

 കൂടാതെ സൗദി അധികാരികൾക്ക് അബ്ദുളസീസ് സയീദ് അബ്ദുല്ലയുടെ ജീവൻ, സുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും ഈ  അവകാശ ലംഘനങ്ങൾക്കെതിരെ അന്തരാഷ്ട്ര സംഘടനകൾ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.  

Top