News Desk

2021-05-09 05:33:55 pm IST
റിയാദ്: ഒരാഴ്ച്ച മുന്‍പു നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു മടങ്ങിയെത്തിയ പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി മുഹമ്മദ് ബഷീറാണ് (50) മരണപ്പെട്ടത്. അല്‍കോബാറിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

അവധിക്ക് നാട്ടില്‍ പോയ മുഹമ്മദ് ബഷീറിന് കൊവിഡ് പ്രതിസന്ധി കാരണം ഒരു വര്‍ഷത്തോളമായി മടങ്ങിയെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ ബഹ്‌റൈനില്‍ എത്തുകയും തുടര്‍ന്ന് കഴിഞ്ഞയാഴ്ച സൗദിയില്‍ തിരിച്ചെത്തുകയുമായിരുന്നു. പുതിയ വളപ്പില്‍ ആലിക്കുട്ടിയുടെയും ഖദീജയുടെയും മകനാണ്.  ഭാര്യ- സക്കീന. മക്കള്‍ - അഷ്ഫാഖ് മുഹമ്മദ്, സിതാര, അശ്മില്‍ മുഹമ്മദ്.

മൃതദേഹം ദമ്മാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്‌പോണ്‍സറുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇഖ്ബാല്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ അല്‍കോബാര്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top