News Desk

2021-11-25 07:41:47 pm IST
മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ പ്രവാസി മലയാളി നിര്യാതനായി. പത്തനംതിട്ട മല്ലശ്ശേരി വാലുതുണ്ടില്‍ വീട്ടില്‍ ചാക്കോ ചെറിയാന്‍ (67) ആണ് മരിച്ചത്. 43 വര്‍ഷമായി ബഹ്‌റൈനിലുള്ള ഇദ്ദേഹം സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തിവരികയായിരുന്നു.

ഭാര്യ: എല്‍സി ചെറിയാന്‍. മക്കള്‍: റെനിറ്റ് വര്‍ഗീസ് ചെറിയാന്‍ (ബഹ്‌റൈന്‍), ജേക്കബ് ചെറിയാന്‍. സഹോദരന്‍: വി.സി അലക്‌സ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top