News Desk

2021-03-13 06:36:51 pm IST
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മസ്‌കത്തില്‍ മരിച്ചു. തിരുവനന്തപുരം മണക്കാട് കമലേശ്വരം പനവിള ലെയിന്‍ പൗര്‍ണമിയില്‍ പരേതനായ വിജയന്റെ മകന്‍ പി.വി. ഷാജന്‍ (52) ആണ് മരിച്ചത്.

ഒമാന്‍ മെഡിക്കല്‍ കോളജിലെ ഐ.ടി വിഭാഗം മേധാവിയായിരുന്നു ഷാജന്‍. ഇന്ന് രാവിലെ താമസ സ്ഥലത്ത് വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കത്ത് പ്രൈവറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മാതാവ്: സരോജിനി, ഭാര്യ: ജസിയ, അല്‍ ഗൂബ്ര ഇന്ത്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സമര്‍ജിത്ത് ആണ് ഏകമകന്‍. കുടുംബസമേതം മസ്‌കത്തിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top