News Desk

2021-04-25 08:33:02 pm IST
റിയാദ്: സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ ബിജുമോന്‍ ജോസഫ് (43) ആണ് മരിച്ചത്. ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 

14 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ തന്നെ സ്റ്റാഫ് നഴ്‌സായ സില്‍വിയാണ് ഭാര്യ. മക്കള്‍ - ക്രിസ്റ്റീന ബിജു, ക്രിസ്റ്റി ബിജു. മക്കള്‍ രണ്ട് പേരും നാട്ടിലാണ്. 

ഇപ്പോള്‍ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top