News Desk

2021-03-20 09:05:24 pm IST
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് കുഴഞ്ഞുവീണ പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശി കൊറ്റങ്ങോടന്‍ മുഹമ്മദ് നവാഫ് (23) ആണ് വെള്ളിയാഴ്ച രാവിലെയാണ് സൗദിയിലെ ജിദ്ദയില്‍ താമസസ്ഥലത്ത് കുഴഞ്ഞു വീണുമരിച്ചത്.

സുഹൃത്തുക്കള്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിദ്ദ ഖാലിദ് ബിന്‍ വലീദ് റോഡില്‍ ഒരു കമ്പ്യൂട്ടര്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് നവാഫ്. 

രണ്ട് വര്‍ഷം മുമ്പ് സൗദിയിലെത്തിയ മുഹമ്മദ് നവാഫ് നാട്ടില്‍ പോയിട്ടില്ലായിരുന്നു. അവിവാഹിതനാണ്. പിതാവ്: ബഷീര്‍, മാതാവ്: സുനീറ, സഹോദരങ്ങള്‍: അദ്‌നാന്‍, ബസ്സാം, മര്‍വാന്‍ ഫാത്തിമ ഹനാന്‍. കിങ് അബ്ദുല്‍അസീസ് യൂനിവേഴ്സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ ഖബറടക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top