News Desk

2021-05-05 02:35:32 pm IST
ദോഹ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. മലപ്പുറം വെളിയങ്കോട് പാമ്പന്റോട് പരേതനായ ആലിയുടെ മകന്‍ മുല്ലക്കാട്ടില്‍ ബഷീര്‍(49) ആണ് മരിച്ചത്.

ഉംസലാല്‍ അലിയിയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: ഫൗസിയ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top