News Desk

2021-04-16 02:47:32 pm IST
ദോഹ: ഹൃദയഘാതം മൂലം പ്രവാസി മലയാളി യുവാവ് ഖത്തറില്‍ മരിച്ചു. തിരുവല്ല കോഴഞ്ചേരി സ്വദേശി ജിജോ പൂവേലില്‍ ഇശോ(35) ആണ് മരിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്ന ജിജോ.

ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച് കിടക്കുന്നതെന്ന് കണ്ടെത്തിയത്. ഹൃദയഘാതമാണ് മരണകാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട്പോകുന്നതാണ്. ഭാര്യ: റീതു. മക്കള്‍: ഹേബല്‍, ഹേമല്‍.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top