News Desk

2021-02-04 06:32:25 pm IST
അബുദാബി: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അല്‍ ഐനില്‍ നിര്യാതനായി. മലപ്പുറം, വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീര്‍ (45) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. അല്‍ ഐന്‍ ഖബീസിയിലെ അല്‍ ഹത്താ സാലൂണ്‍ ഉടമയാണ് സമീര്‍. 

ഇന്ന് രാവിലെ ജോലിക്ക് പോകുന്ന ഒരുക്കത്തിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഭാര്യ റസീന, മക്കള്‍: സിനാന്‍, റയാന്‍. അല്‍ ഐന്‍, അല്‍ ജീമി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top