News Desk

2021-04-23 12:08:52 pm IST
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. പക്ഷാഘാതമുണ്ടായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകനും ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗവുമായ ആലപ്പുഴ മാവേലിക്കര സ്വദേശി നൗഷാദ് വെട്ടിയാര്‍ (52) ആണ് മരിച്ചത്. 

പത്തു ദിവസം മുമ്പ് പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് റിയാദിലെ ഹയാത്ത് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യ: റഹീന നൗഷാദ്. മക്കള്‍: ആലിയ നൗഷാദ്, ആശ നൗഷാദ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 



Top