Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-11 05:35:03pm IST

ഖത്തറിൽ ചൂട് വർധിച്ചതുമായി ബന്ധപെട്ടു പുറം തൊഴിലാളികൾക്കുള്ള സമയ ക്രമം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ അധികൃതർ കർശന പരിശോധനകൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ പതിനൊന്നര മുതൽ വൈകീട്ട് മൂന്ന് വരെ പുറം തൊഴിലാളികൾക്ക് വിശ്രമ സമയമാണ്.

ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചാൽ തൊഴിലുടമക്ക് ഭീമമായ പിഴ ശിക്ഷ നൽകും. പത്ര വിതരണം, ഹോം ഡെലിവറി സംവിധാനങ്ങളും പുറം തൊഴിലാളികൾക്കുള്ള തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ പതിനഞ്ച് മുതൽ ആഗസ്റ്റ് മുപ്പത്തിയൊന്ന് വരെയാണ് സമയ നിയന്ത്രണം. 


Top