കുവൈത്ത് സിറ്റി: 11 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ പൊടിക്കാറ്റാണ് കുവൈറ്റില്‍ ഇന്നലെ ആഞ്ഞു വീശിയതെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് 2011 മാര്‍ച്ച് 25 നാണു രാജ്യത്ത് ഇത്രത്തോളം രൂക്ഷമായ പൊടിക്കാറ്റ് ഇതിനു മുമ്പ് അനുഭവപ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് ആദ്യ മണിക്കൂറില്‍ ഭീതിജനകമായ അന്തരീക്ഷം ശൃഷ്ടിച്ചെങ്കിലും പെട്ടെന്ന് തന്നെ ശാന്തമാകുകയും ചെയ്തിരുന്നു. ഇറാഖിലെ ബസറ ഭാഗത്ത് നിന്നും ആരംഭിച്ച പൊടിക്കാറ്റാണു ഇന്നലെ വൈകീട്ട് രാജ്യത്തേ നിശ്ചലമാക്കിയത്. പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.
രാജ്യത്തേക്ക് എത്താനിരുന്ന നിരവധി വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു. സമുദ്ര ഗതാഗതവും ആദ്യ മണിക്കൂറില്‍ സ്ഥംഭിച്ചു. എന്നാല്‍ പിന്നീട് പുനസ്ഥാപിച്ചു. പൊടിക്കാറ്റിനെ തുടര്‍ന്ന് വിവിധ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തി അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ ആരും പുറത്ത് പോകരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക