News Desk

2021-04-06 11:37:02 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ്. മിക്ക മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകളിലും 50 ശതമാനത്തിലധികം പേര് വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇതുവരെ 63.62 ശതമാനമാണ് മൊത്തം പോളിംഗ്. 

പൊതുവേ എല്ലായിടത്തും വോട്ടെടുപ്പ് സമാധാനപരമായി തുടരുന്നു. അതേസമയം, സംസ്ഥാനത്ത് ചില ഇടങ്ങളില്‍ മഴയും കാറ്റും റിപ്പേര്‍ട്ട് ചെയ്തിട്ടുണ്ട്.

കോട്ടയം നഗരത്തിലും പാലായിലും കടുത്തുരുത്തിയിലും പൂഞ്ഞാറിലും തൊടുപുഴയിലും മഴ പെയ്തു. പൂഞ്ഞാറിലെ പല ബൂത്തുകളിലും വൈദ്യുതിയില്ല. ഇവിടങ്ങളില്‍ പോളിംഗ് മന്ദഗതിയിലാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top