Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-08-10 09:21:10am IST

കാട്ടാക്കട: അഗസ്ത്യവനത്തില്‍ മഴ കനത്തതോടെ നെയ്യാര്‍ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴ ഇനിയും തുടര്‍ന്നാല്‍ അണകെട്ട് തുറന്നുവിടും.നിലവില്‍ ഡാമില്‍ 81.250 മീറ്റര്‍ ജലമാണ് ഉള്ളത്.

രാത്രിയില്‍ വനത്തില്‍ കനത്ത മഴ ലഭിച്ചതിനാല്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതായി ഡാം എ.ഇ ജോസ് അറിയിച്ചു. ഡാമിന്റെ പരമാവധി ജലനിരപ്പ് 85.750 മീറ്റര്‍ ആണ്. ഡാമില്‍ ജലനിരപ്പ് 83 ആയാല്‍ തുറന്നുവിടും.

നെയ്യാറിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാര്‍, കല്ലാര്‍ തുടങ്ങിയ 15 ഓളം നദികളില്‍ നല്ല ജല പ്രവാഹമുണ്ട്. അതിനാല്‍ തന്നെ ജലനിരപ്പ് ഉയരാന്‍ സാധ്യത ജലവിഭവ വകുപ്പ് കാണുന്നു.

Top