Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴ പെയ്യാനാണ് സാധ്യതയുള്ളത്.

ഞായറാഴ്ചയും ചൊവ്വാഴ്ചയും 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുന്നതാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍, വയനാട് ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തെക്കന്‍ കേരളത്തില്‍ ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരുമെങ്കിലും അതിശക്തമാകില്ലെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മഴ വീണ്ടും തുടരുക തന്നെയാണ്.

Top