Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ബാഹ, ജിസാന്‍, മക്ക തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. മഴ ശക്തമായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കത്തിനും അരുവികള്‍ കര കവിഞ്ഞൊഴുകുന്നതിനും സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളപൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടിയുള്ള യാത്രകള്‍ ഉപേക്ഷിക്കുവാനും സുരക്ഷാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഴയുള്ള സമയങ്ങളില്‍ ദൂരകാഴ്ച കുറവായതിനാല്‍ റോഡുകളില്‍ അപകട സാധ്യത കൂടുതലാണെന്നും വാഹനങ്ങല്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പ്രവിശ്യ ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കി.

Top