ദോഹ: ഖത്തറിലെ ബനാന റിസോട്ടില്‍ ഇന്ന് രാവിലെ അനുഭവപ്പെട്ട ശക്തമായ മൂടല്‍ മഞ്ഞിന്റെ വീഡിയോ പുറത്ത് വിട്ട് കാലാവസ്ഥാ വിഭാഗം. രാജ്യത്തെ തീരപ്രദേശങ്ങളില്‍ പ്രത്യേകിച്ച് കിഴക്കന്‍ മേഖലകളില്‍ മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം ശക്തമാവുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
ദൂരക്കാഴ്ച പരിധി കുറവാകുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. അല്‍ വക്ര പ്രദേശത്തെ തീരപ്രദേശങ്ങളില്‍ ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരക്കാഴ്ച പരിധി രേഖപ്പെടുത്തിയതായി കാലാവസ്ഥ അധികൃതര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നും ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.