News Desk

2021-02-13 05:41:23 pm IST
മലപ്പുറം: നീണ്ട നാളുകള്‍ക്ക് ശേഷം ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി. മലപ്പുറം ഒതുക്കുങ്ങലിലെ ക്ലിനിക്കിലാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും എത്തിയത്.



ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ കേസാണ് ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും. കോട്ടയം ജില്ലയിലെ വൈക്കത്ത് കാരാട്ട് വീട്ടില്‍ കെ.എം അശോകന്റെ മകള്‍ അഖില എന്ന പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ച് ഷെഫീന്‍ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു.

ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. ആയുര്‍വേദ ഡോക്ടറാകാന്‍ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. 

ഏറെ നാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചത്. ഇതിനു ശേഷം പഠനം പൂര്‍ത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ സ്വന്തമായി ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോ. ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top