News Desk

2021-04-22 11:12:22 pm IST
തിരുവനന്തപുരം: ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ വാക്‌സിനേഷന്‍ ക്യാംപെയിനാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതിനോടകം വാക്‌സിന്‍ സ്വീകരിക്കാന്‍ നിരവധി പേരാണ് സന്നദ്ധരായത്. 

എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്സിന്‍ കേന്ദ്രങ്ങളിലെ കൂട്ടം ചേരലുകളും തിരക്കും ഒഴിവാക്കാനായി വാക്സിന്‍ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 

നിലവില്‍ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്സിനേഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്കായുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ഏപ്രില്‍ 28 മുതല്‍ ആരംഭിക്കും.

വാക്സിന് വേണ്ടി selfregistration.cowin.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. selfregistration.cowin.gov.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിക്കുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കി 'ഗെറ്റ് ഒ.ടി.പി' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക

മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒ.ടി.പി നമ്പര്‍ രേഖപ്പെടുത്തി 'വേരിഫൈ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡിന്റെ വിവരം രേഖപ്പെടുത്തുക. ലിംഗം, ജനിച്ച വര്‍ഷം, എന്നിവ നല്‍കണം.

'ആഡ് മോര്‍ ഓപ്ഷന്‍' നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് നാല് പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യാനായി പേരിന് നേരെയുള്ള 'ഷെഡ്യൂള്‍' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.'ഷെഡ്യൂള്‍ നൗ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.

അതില്‍ താമസ സ്ഥലത്തിന്റെ പിന്‍കോഡ് നല്‍കുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോള്‍ വാക്സിനേഷന്‍ സെന്ററുകളുടെ വിവരം ലഭ്യമാകും. തുടര്‍ന്ന് തിയതിയും സമയവും നല്‍കി വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. 

അതേസമയം, വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുമ്പോള്‍ വാക്സിനേഷന്‍ സെന്ററില്‍ അപ്പോയിന്‍മെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലില്‍ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top