News Desk

2021-02-09 11:25:59 pm IST
ദോഹ: ഖത്തറില്‍ കൊവിഡ്-19 കേസുകള്‍ ഉയരുന്നതില്‍ മാറ്റമില്ലെങ്കില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന തീരുമാനം വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇന്ന് 477 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിരവധി മാസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയ ഏറ്റവും ഉയര്‍ന്ന കേസാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. സമാനമായ നിലയില്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വിശദീകരിച്ചു. 

ഈ വര്‍ധനവ് ഖത്തറിലെ രണ്ടാം വൈറസ് വ്യാപനത്തിന്റെ ആദ്യ ലക്ഷണങ്ങളാണെന്ന് കരുതുന്നുവെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന കേസുകളുടെയും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നതും ഇതാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top