News Desk

2021-06-09 08:42:58 pm IST

ദോഹ: ഖത്തറില്‍ ഉയര്‍ന്ന ചൂട് പരിഗണിച്ച് പുറം തൊഴിലാളികള്‍ക്ക് പ്രത്യേക ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം തൊഴിലുടമകളോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം പ്രതേക ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. 

താപ സമ്മര്‍ദ്ദത്തിന്റെതുമായി ബന്ധപ്പെട്ട അപകടസാധ്യതയ്ക്ക് കാരണമായേക്കാവുന്ന വിട്ടുമാറാത്ത രോഗങ്ങള്‍ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും നിര്‍ബന്ധിത വാര്‍ഷിക പരിശോധനകള്‍ക്ക് തൊഴിലാളികള്‍ക് സൗകര്യം ചെയ്യണം. താപ സമ്മര്‍ദ്ദം  രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയം ഗൈഡില്‍ സൂചിപ്പിക്കുന്നു. 

മന്ത്രാലയത്തിലെ തൊഴില്‍ പരിശോധന വകുപ്പ് ഡയറക്ടര്‍ ഫഹദ് ദാഫര്‍ അല്‍-ദോസാരി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top