News Desk

2021-03-17 11:10:50 am IST
ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ എം.പിയായ റാം സ്വരൂപ് ശര്‍മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി റാം സ്വരൂപിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. 62 വയസ്സായിരുന്നു. വിളിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ സഹായി പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി എം.പിയുടെ മുറിയുടെ വാതില്‍ ബലമായി തുറന്നു. ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 

ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മാണ്ഡി മണ്ഡലത്തില്‍ നിന്നാണ് റാം സ്വരൂപ് ലോക്‌സഭയിലെത്തിയത്. രണ്ട് തവണ എം.പി ആയിട്ടുണ്ട്. 2014ലും 2019ലുമാണ് അദ്ദേഹം എം.പിയായത്. റാം സ്വരൂപിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം മാറ്റിവെച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top