ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അത്ലറ്റിക്കി മിറ്റിനക് റെയ്റ്റര്‍ മീറ്റില്‍ ഹിമ ദാസിന് വീണ്ടും സ്വര്‍ണത്തിളക്കം. യൂറോപ്യന്‍ മീറ്റുകളില്‍ സ്വര്‍ണം വാരുന്ന ഇന്ത്യന്‍ സ്പ്രിന്റര്‍ ആയി മാറുകയാണ് ഹിമ.
പുരുഷവിഭാഗത്തില്‍ മലയാളികൂടിയായ ഇന്ത്യയുടെ മുഹമ്മദ് അനസും സ്വര്‍ണം നേടിയിട്ടുണ്ട്. 300 മീറ്റര്‍ ഓട്ടത്തിലാണ് ഇരുവരുടേയും സ്വര്‍ണനേട്ടം. ജൂലൈ രണ്ടിന് ശേഷം ഹിമ നേടുന്ന ആറാം സ്വര്‍ണമാണിത്.