Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-06-29 11:14:42am IST
സാമ്പത്തിക പ്രതിസന്ധിയിലാണ്ട്‌ സർവീസുകൾ നിർത്തലാക്കിയ ജെറ്റ് എയർവൈസ് വിമാന കമ്പനിയെ സ്വന്തമാക്കാൻ മുംബൈ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ് നീക്കം ആരംഭിച്ചു. 

അബുദാബി ആസ്ഥാനമായ എത്തിഹാദ് വിമാന കമ്പനിയുമായി ചേർന്നാണ് ജെറ്റ് എയർവേയ്‌സ് ഓഹരികൾ സ്വന്തമാക്കാൻ ഹിന്ദുജ ഗ്രൂപ് നീക്കം നടത്തുന്നതെന്ന് പ്രമുഖ ബിസിനസ് വെബ്സൈറ്റായ മണി കൺട്രോൾ റിപ്പോർട് ചെയ്തു. 

ഇരു കമ്പനികളും ചേർന്ന് പ്രത്യേക കൺസോർഷ്യം രൂപീകരിച്ചു കൊണ്ടാണ് ജെറ്റ് എയർവേയ്‌സ് ഓഹരികൾ സ്വന്തമാക്കാനായി നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ ജെറ്റ് എയർവേയ്‌സിന്റെ 24 ശതമാനം ഓഹരികളും എത്തിഹാദിന്റെ കൈവശമുണ്ട്. അതെ സമയം ഹിന്ദുജ- എത്തിഹാദ് ഗ്രൂപ്പുകൾക്ക് പുറമെ ഖത്തർ എയർവൈസ്. 

ടാറ്റ ഗ്രൂപ് എന്നവരും ജെറ്റ് എയർവൈസ് ഓഹരികൾ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തിവരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 
Top