Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
സൗദി അറേബ്യായിലെ ഏറ്റവും വലിയ സംഗീത പരിപാടിയായ ജിദ്ദ വേൾഡ് ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നു. 18ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലായിരിക്കും പരിപാടി.

ലോകോത്തര താരങ്ങളായ നിക്കി മിനാജ്, ലിയാം പയ്ൻ, സ്റ്റീവ് അയോകി തുടങ്ങിയവരാണ് മാസ്മരിക സംഗീതംകൊണ്ട് സൗദിയിലെ ആരാധകരെ പുളകം കൊള്ളിക്കാനെത്തുക. 41 ദിവസം നീളുന്ന ജിദ്ദ സീസൺ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പരിപാടി. 

രാജ്യത്തെ ആദ്യത്തെ രാജ്യാന്തര ലൈവ് സംഗീതോത്സവത്തിന് 100 മീറ്റർ വീതിയും 18 മീറ്റർ ഉയരവുമുള്ള സ്റ്റേജാണ് ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 13 കോടി ഫോളോവേഴ്സുള്ള നിക്കി മിനാജായിരിക്കും ആദ്യം വേദിയിലെത്തി കാണികളെ ഹരം കൊള്ളിക്കുക. സംഗീത പരിപാടി സൗദിയുടെ യുവജനങ്ങൾക്കു സമർപ്പിക്കുന്നതായി റോഖു മീഡിയ ഇന്റർനാഷനൽ പ്രസിഡന്റ് റോബർട്ട് ക്വിർക് പറഞ്ഞു. 

Top