News Desk

2021-03-21 08:02:05 pm IST
ദോഹ: ഖത്തറിലെ അബൂ നഖ്ല പ്രവിശ്യയില്‍ ഹിസാദ് ഭക്ഷ്യ കമ്പനിയുടെ പുതിയ ഒട്ടക മാര്‍ക്കറ്റ് പണി പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. എഴുപതിനായിരം സ്‌ക്വയര്‍ മീറ്ററില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന ഒട്ടക മാര്‍ക്കറ്റ് മുപ്പതോളം ഷെഡ്ഡുകളും എഴുപതോളം വിവിധ വില്‍പ്പന കേന്ദ്രങ്ങളും അടങ്ങുന്നതാണെന്ന് ഹിസാദ് കമ്പനി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

3200 സ്‌ക്വയര്‍  മീറ്ററില്‍ ലേലം നടക്കുന്ന പ്രവിശ്യയും ഒട്ടക മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഖത്തറിലെ പ്രാദേശിക ഒട്ടക ഫാമുകളെയും ഒട്ടക പ്രിയരെയും പരമാവധി പ്രോത്സാഹനം നല്‍കുക എന്നതാണ് പുതിയ മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന്് ഹിസാദ് മേധാവി മുഹമ്മദ് സാദ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവില്‍ ഹിസാദ് കമ്പനിക്ക് ഖത്തറില്‍ അല്‍ സൈലിയ, അല്‍ വക്ര, ഉം സലാല എന്നിവടങ്ങളില്‍ പ്രത്യേക മാര്‍ക്കറ്റുകള്‍ നിലവിലുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top