News Desk

2021-05-04 06:53:06 pm IST
ന്യൂഡല്‍ഹി: ബയോ ബബിള്‍ സുരക്ഷയില്‍ വീഴ്ച്ച പറ്റിയതിനെ തുടര്‍ന്ന് നടപ്പു വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവച്ചതായി ഔദ്യോഗിക അറിയിപ്പ്. ഇന്ന് ഡല്‍ഹിയില്‍ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഹൈദരാബാദ് ടീം അംഗത്തിന് കൊവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്നാണ് ലീഗ് നിര്‍ത്തിവെക്കാന്‍ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കൊല്‍ക്കത്ത, ചെന്നൈ ടീമുകളിലെ അംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റിവ് ആയതായി സ്ഥിതീകരിച്ചിരുന്നു. ചെന്നൈ അടക്കമുള്ള ടീമുകള്‍ ഈ നിലയില്‍ ലീഗ് നടത്തി കൊണ്ടുപോവുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്നതും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. ഇതിനിടയിലാണ് ലീഗ് അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ഔദ്യോഗിക അറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Covid19 IPL
Top