News Desk

2021-04-06 03:13:18 pm IST
ദോഹ: റമദാന്‍ മാസം വ്രതം എടുക്കുന്ന ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ഹമദ് അധികൃതര്‍ അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിളര്‍ച്ച തുടങ്ങിയവയുള്ള ഗര്‍ഭിണികള്‍ റമദാന്‍ വ്രതം ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മുലയൂട്ടുന്ന അമ്മമാര്‍ വ്രതം എടുക്കുന്നതിനുള്ള അവരുടെ ശാരീരികക്ഷമത ഉറപ്പുവരുത്തുകയും കുഞ്ഞിന്റെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വ്രതം എടുക്കാന്‍ ആഗ്രഹിക്കുന്ന ഗര്‍ഭിണികള്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. വ്രതം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എച്ച്.എം.സിയുടെ വിമന്‍സ് വെല്‍നസ് റിസര്‍ച്ച് റിസര്‍ച്ച് ഒബ്സ്റ്റട്രിക്‌സ് / ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഫാത്തന്‍ അല്‍ താഹര്‍ അറിയിച്ചു.

ചൂട് കാലാവസ്ഥയില്‍ പൊതുവേ ഗര്‍ഭിണികളില്‍ നിര്‍ജ്ജലീകരണ സാധ്യത കൂടുതലാണ്. ഈ അവസ്ഥയില്‍ വ്രതം സ്വീകരിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top