News Desk

2021-02-13 03:38:19 pm IST
ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്.എം.സി) കീഴിലുള്ള ആശുപത്രികളില്‍ ഇനി മുതല്‍ അടിയന്തര ദന്ത സേവനങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂയെന്ന് അധികൃതര്‍. രാജ്യത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മറ്റ് ദന്ത സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ പല്ലു വേദന, മോണ, മുഖം, കഴുത്ത് എന്നിവിടങ്ങളില്‍ വീക്കം, അണുബാധ, പല്ല് തകര്‍ച്ച, വായില്‍ നിന്നും നിര്‍ത്താതെയുള്ള രക്തസ്രാവം എന്നീ ഗുരുതര ദന്ത പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമേ ക്ലിനിക്കിലെത്തി ഡോക്ടറെ കണ്ടുള്ള അടിയന്തര ചികിത്സ ലഭിക്കുകയുള്ളു.

ഇത്തരം അടിയന്തര പ്രശ്നങ്ങളുണ്ടായാല്‍ 16000 എന്ന നമ്പറില്‍ വിളിച്ച് ഡോക്ടറെ കാണാനുള്ള മുന്‍കൂര്‍ അനുമതി തേടണം. 16000 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അറബിക് അല്ലെങ്കില്‍ ഇംഗ്ലിഷ് ഭാഷ തിരഞ്ഞെടുത്ത ശേഷം മൂന്ന് എന്ന നമ്പറില്‍ പ്രസ് ചെയ്താല്‍ എച്ച്.എം.സി സേവനങ്ങളിലേക്ക് പോകാം. ഒന്ന് അമര്‍ത്തിയാല്‍ എച്ച്.എം.സിയുടെ അടിയന്തര കണ്‍സല്‍റ്റേഷനിലേക്കു പോകും. ദന്ത ഡോക്ടറോട് നേരിട്ട് സംസാരിക്കുകയും ചെയ്യാം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top