Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ : ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ആശുപത്രിയുടെ  ശൃംഖലയിലുടനീളമുള്ള എല്ലാ അടിയന്തിര, ഇൻപേഷ്യന്റ് സേവനങ്ങളും വരാനിരിക്കുന്ന ഈദ് അവധി ദിവസങ്ങളിൽ പതിവുപോലെ 24 മണിക്കൂറും ഏഴു ദിവസവും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ ഒപി വിഭാഗം ബലിപെരുന്നാൾ അവധിക്കായി അടയ്ക്കുമെന്നും പക്ഷെ  എല്ലാ ആശുപത്രികളിലെയും ക്ലിനിക്കൽ ടീമുകൾ  അടിയന്തര  സേവനങ്ങളിൽ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

ഹാർട്ട് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗവും (ഹൃദയ രോഗികൾക്ക് മാത്രം) നാഷണൽ സെന്റർ ഫോർ കാൻസർ കെയർ ആന്റ് റിസർച്ചിലെ (എൻ‌സി‌സി‌സി‌ആർ) അടിയന്തിര പരിചരണ യൂണിറ്റും (നിലവിലുള്ള കാൻസർ ചികിത്സകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുള്ള രോഗികൾക്ക്) സാധാരണ സമയമനുസരിച്ച് പ്രവർത്തിക്കും. 

വനിതാ ക്ഷേമ ഗവേഷണ കേന്ദ്രത്തിന്റെ അത്യാഹിത വിഭാഗം, ഡയാലിസിസ് സേവനങ്ങൾ എന്നിവ  സാധാരണ സമയമനുസരിച്ച് പ്രവർത്തിക്കും. അതുപോലെ തന്നെ പീഡിയാട്രിക് എമർജൻസി സെന്ററുകളും  24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും തുറന്നിരിക്കും.

ഭൂരിഭാഗം ഒപി  വകുപ്പുകളും (ഒപിഡി) ഓഗസ്റ്റ് 11 ഞായറാഴ്ച അടച്ചിടുകയും ഓഗസ്റ്റ് 14 ബുധനാഴ്ച വീണ്ടും തുറക്കുകയും ചെയ്യും.  എൻ‌സി‌സി‌ആറിന്റെ റേഡിയോ തെറാപ്പി യൂണിറ്റ് ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ 3 വരെ പതിവ് സമയങ്ങളിൽ തുറന്നിരിക്കും. ഡേ കെയർ യൂണിറ്റ് ഓഗസ്റ്റ് 11, 12 തീയതികളിൽ അടയ്ക്കും.

..


Top