News Desk

2022-01-18 04:46:04 pm IST
ദോഹ: ഖത്തറില്‍ പ്രായമായവര്‍ക്ക് വീട്ടിലെത്തി ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന പദ്ധതിയുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ്. പ്രായമായവര്‍ക്കും മറ്റ് ദുര്‍ബലരായ വീട്ടിലുള്ള രോഗികള്‍ക്കും വാക്സിനേഷനും ബോധവല്‍ക്കരണവും നടത്തുന്ന പദ്ധതിയാണിത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച വിജയകരമായ വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ തുടര്‍ച്ചയാണ്.

പ്രായമായ ആളുകള്‍ക്ക് കൊവിഡ് അണുബാധയുടെ ഉയര്‍ന്ന അപകടസാധ്യത സാധ്യതയുണ്ടാകാം അതിനാലാണ് വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റിനായി ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ സന്ദര്‍ശിക്കാന്‍ ബുദ്ധിമുട്ടുള്ള വീട്ടിലിരിക്കുന്ന രോഗികളുടെ വാക്‌സിനേഷനായി പ്രത്യേകം സൗകര്യമൊരുക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top