News Desk

2021-11-25 05:07:28 pm IST
ദോഹ: ഖത്തറില്‍ വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട രക്തം അടിയന്തരമായി ആവശ്യമുണ്ടെന്ന് അറിയിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഖത്തര്‍ ബ്ലഡ് സര്‍വീസിലേക്ക് ഒ നെഗറ്റീവ്, ഒ പോസിറ്റീവ്, എ നഗറ്റീവ്, ബി നെഗറ്റീവ്, എബി നെഗറ്റീവ് എന്നീ ഗൂപ്പുകളില്‍പ്പെട്ട രക്ത ദാതാക്കളെ അടിയന്തരമായി ആവശ്യമുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

ഹമദ് ജനറല്‍ ഹോസ്പിറ്റലിന് സമീപത്തുള്ള ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ വഴി ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴ് മണി മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും രക്തം ദാനം ചെയ്യാം.

രക്തദാതാവ് ആരോഗ്യവാനായിരിക്കണം. പ്രായം 17 വയസ്സില്‍ കുറയരുത്, കാര്യമായ വിട്ടുമാറാത്ത രോഗങ്ങളോ മുന്‍കാല അണുബാധകളോ ഇല്ലാത്ത ആളായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ ശരീരത്തിന്റെ ഭാരം 50 കിലോഗ്രാമില്‍ കുറയാനും ഹീമോഗ്ലോബിന്‍ അളവ് 13 ഗ്രാമില്‍ കുറയാനും പാടില്ല. സ്ത്രീക്ക് ഹീമോഗ്ലോബിന്‍ അളവ് 12.5 കുറയരുത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top