News Desk

2021-07-28 10:46:53 pm IST
ദോഹ: ഖത്തറില്‍ അടിയന്തിരമായി ആര്‍.എച്ച് നെഗറ്റീവ് രക്തം വേണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ  ഖത്തര്‍ ബ്ലഡ് സര്‍വീസസ് അറിയിച്ചു. ആര്‍.എച്ച് നെഗറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ഒ നെഗറ്റീവ്, എ നെഗറ്റീവ്, എ.ബി നെഗറ്റീവ്, ബി നെഗറ്റീവ് എന്നീ ഗ്രൂപ്പില്‍ പെട്ട രക്താദാതാക്കള്‍ രക്തം ദാനം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

ഹമദ് ജനറല്‍ ഹോസ്പിറ്റിലനുടത്ത ബ്ലഡ് ഡോണേഷന്‍ സെന്റര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴ് മണി മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും രക്തം ദാനം ചെയ്യാം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top