News Desk

2021-03-27 11:13:39 am IST
ദോഹ: കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിക്കാനൊരുങ്ങി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. എച്ച്.എം.സി ലബോറട്ടറി മെഡിസിന്‍ പത്തോളജി വകുപ്പ് ചെയര്‍മാന്‍ എനാസ് അല്‍ കുവാരിയാണ് ഇക്കാര്യം അറിയിച്ചത്. 

ഇതുവരെയും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരെ പരീക്ഷിക്കുന്നതിനായി എച്ച്.എം.സിയുടെ ഗുണനിലവാരമുളള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വരുന്ന കാലയളവില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്ന് എനാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി എച്ച്.എം.സിയിലെ ലബോറട്ടറി മെഡിസിന്‍ പത്തോളജി വകുപ്പ് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനുമായി സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹെല്‍ത്ത് ഹോസ്പിറ്റല്‍ സ്‌കൂളിലെ നഴ്‌സുമാര്‍ ആഴ്ചതോറും വാക്‌സിന്‍ സ്വീകരിക്കാത്ത  അധ്യാപകരില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട്. അധ്യാപകരില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിലൂടെ അധ്യാപര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ പ്രദാനം ചെയ്യുകയാണ്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനായി  സ്വാബ് സാമ്പിള്‍  ശേഖരിച്ച് 15 മിനിറ്റിനുളളില്‍ പരിശോധനാ ഫലം ലഭിക്കും. രോഗബാധയുടെ ആദ്യ ആഴ്ചയില്‍ ടെസ്റ്റ് കിറ്റിന് 97 ശതമാനം കൃത്യത കൈവരിക്കാന്‍ കഴിയും.

Top