News Desk

2021-03-14 08:15:41 pm IST
ദോഹ: ഖത്തറില്‍ അനുഭവപെട്ടു വരുന്ന ശക്തമായ പൊടിക്കാറ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദോഹ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആരോഗ്യ വിദഗ്ദന്‍ മുന്നറിയിപ്പ് നല്‍കി. പ്രാദേശിക പത്രത്തിന്  നല്‍കിയ അഭിമുഖത്തില്‍ ഹമദ് ആശുപത്രിയിലെ വിദഗ്ദന്‍ ഡോ വാരിദാ അല്‍ സഅദ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പൊടിക്കാറ്റ് ഏറ്റത് മൂലം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹമദ് ആശുപത്രിയിലും അനുബന്ധ ക്ലിനിക്കുകളിലും ചികിത്സക്കെത്തിയത്. ശ്വസന സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, പ്രായമുള്ളവര്‍ കുട്ടികള്‍ തുടങ്ങിയവര്‍ പുറത്തിറങ്ങുമ്പോള്‍ മതിയായ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം. 

വീടുകള്‍ ഓഫീസുകള്‍ എന്നിവടങ്ങളിലെ ജനാലകളും വാതിലുകളും കൃത്യമായി അടച്ചിട്ടുണ്ടോ എന്നത് ഉറപ്പ് വരുത്തണം. വാഹനങ്ങളില്‍ പോകുമ്പോഴും വിന്‍ഡോകള്‍ തുറന്നിടാതിരിക്കുന്നതാണ് ഉത്തമം. ശ്വസന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഡോ അല്‍ സഅദ് ചൂണ്ടിക്കാട്ടി.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top