ദോഹ: ഖത്തറിലെ പൗരന്മാരും പ്രവാസികളും ഹെല്‍ത്ത് കാര്‍ഡ് പുതുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് പുതുക്കേണ്ടതിന്റെ അനിവാര്യതയും മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഹെല്‍ത്ത് കാര്‍ഡുകള്‍ പുതുക്കാം. കുടുംബാംഗങ്ങളുടെ ഹെല്‍ത്ത് കാര്‍ഡുകളും യഥാസമയം പുതുക്കണം.
സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉളളവരാണെങ്കില്‍ പോലും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും അധികൃതര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഹെല്‍ത്ത് കാര്‍ഡ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ (നെസ്മാക്) 16060 എന്ന നമ്പറില്‍ ബന്ധപ്പെടാം. കാര്‍ഡ് പുതുക്കുന്നതിന് hukoomi.gov.qa എന്ന സർക്കാർ പോർട്ടലില്‍ കയറുക.
കാര്‍ഡ് പുതുക്കുന്നതിന് ഓണ്‍ലൈനിലൂടെ തന്നെ ഫീസടയ്ക്കാം. കാര്‍ഡ് പുതുക്കാന്‍ പ്രവാസികള്‍ക്ക് 100 റിയാലാണ് ഫീസ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക