ദോഹ: ഖത്തറിലെ കൊവിഡ് ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. എന്നാല്‍ കൊവിഡ് ആശുപത്രികള്‍ അല്ലാത്തിടത്ത് ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി എട്ടിനും ഇടയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതായും എച്ച്.എം.സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊവിഡ് ആശുപത്രികള്‍ അല്ലാത്ത ആശുപത്രികളില്‍ പ്രതിദിനം പരമാവധി മൂന്ന് സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഒരാള്‍ക്ക് 15 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, 15 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല.
ആശുപത്രി സന്ദര്‍ശിക്കുന്നവരുടെ ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് പച്ച നിറമായിരിക്കണം. സന്ദര്‍ശകര്‍ നിര്‍ബന്ധമായും ഫേസ് മാസ്ക് ധരിക്കണം. സന്ദര്‍ശകരുടെ താപനില പരിശോധിച്ചതിന് ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക