Breaking News
ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ | 'ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; കെജ്രിവാള്‍ കലാപ ബാധിത മേഖലകളിലെത്തണമെന്നും ഹൈക്കോടതി |

News Desk

2020-02-14 04:05:27 pm IST

ന്യൂഡല്‍ഹി: ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമല്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കിയാണെന്നായിരുന്നു വര്‍ഷങ്ങളായുള്ള പൊതുധാരണ. കേന്ദ്ര യുവജനക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു മന്ത്രാലയം നല്‍കിയത്. എന്നാല്‍ ജനപ്രീതിവെച്ചു നോക്കിയാല്‍ ക്രിക്കറ്റാകും ദേശീയ കായിക വിനോദമെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും ദേശിയ മൃഗവും ദേശീയ പക്ഷിയുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യക്ക് അങ്ങനെ ഒരു ദേശീയ കായിക വിനോദമില്ലെന്നുമാണ് മന്ത്രാലയം പറഞ്ഞത്.

മഹാരാഷ്ട്രയിലെ വി കെ പാട്ടീല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ അധ്യാപകനായ മയുരേഷ് അഗര്‍വാളാണ് എന്ന് മുതലാണ് ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്.

തന്റെ വിദ്യാര്‍ത്ഥികള്‍ ഇതേ ചോദ്യം തന്നോട് ചോദിച്ചപ്പോഴാണ് ഇത്തരമൊരു അപേക്ഷ നല്‍കിയതെന്നും മയുരേഷ് അഗര്‍വാള്‍ പറഞ്ഞു.

ഏതെങ്കിലും കായിക വിനോദത്തെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചിട്ടില്ലെന്നും എല്ലാ കായിക വിനോദങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നുമായിരുന്നു യുവജനക്ഷേമ മന്ത്രാലയം നല്‍കിയ മറുപടി എന്നുമാണ് മയുരേഷ് അഗര്‍വാള്‍ വ്യക്തമാക്കിയത്.

Top