Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-29 04:05:54pm IST

റിയാദ് : സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. നജ്‌റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യം വച്ച് ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ അറബ് സഖ്യസേന തകർത്തു. ഇറാൻ പിന്തുണയോടെയാണ് ഹൂതികൾ സാധാരണക്കാർക്കുനേരെ തുടർച്ചയായി ആക്രമണം നടത്തുന്നതെന്നും ഇത് ഭീകരപ്രവർത്തനത്തിന്റെ ശൈലിയാണെന്നും സഖ്യ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.

സൗദിക്ക് നേരെയുള്ള ഹൂതികളുടെ ഡ്രോൺ ആക്രമണം രൂക്ഷമാവുകയാണ്. സൗദിയിലെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി വ്യാഴാഴ്ച വൈകിട്ടു ഹൂതി വിമതർ തൊടുത്തു വിട്ട മൂന്നാമത് ഡ്രോണും സൗദി സഖ്യ സേന തകർത്തു. ഇറാൻ പിന്തുണയുള്ള ഹൂതികൾ യെമനിലെ സനായിൽ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് ഡ്രോണുകൾ തൊടുത്തു വിടുന്നത്തിന്റെ തുടർച്ചയാണിതെന്ന് സഖ്യ സേനാ വാക്താവ് തുർക്കി അൽ മാലികി ആണ് പറഞ്ഞിരുന്നു.

Top