News Desk

2021-04-01 11:29:41 pm IST
പ്രതിദിനം വര്‍ധിച്ചു വരുന്ന പച്ചക്കറി വിലയെ കുറിച്ച് ആകുലപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ അടുത്ത് വരുന്ന വ്യത്യസ്തമായ പച്ചക്കറിയെ കുറിച്ച് കേട്ടിട്ടുണ്ടോ. കേള്‍ക്കുമ്പോള്‍ അത്രയ്ക്ക വിശ്വാസയോഗ്യമല്ലെങ്കിലും സത്യാവസ്ഥ ഇതാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള പച്ചക്കറികളിലൊന്നായ ഹോപ് ഷൂട്ട്സിനാണ് കിലോയ്ക്ക് ഒരു ലക്ഷം രൂപയുള്ളത്. 

അടിസ്ഥാനപരമായി പൂച്ചെടികളോട് സാദൃശ്യമുള്ള ചെടികളാണ് 'ഹോപ്. ഇതിന്റെ പല ഭാഗങ്ങളും പല ഉപയോഗങ്ങള്‍ക്ക് ഉപകരിക്കുന്നവയാണ്. ഹോപ് ഷൂട്ട്സ് എന്ന ഭാഗമാണ് കാര്യമായി ഉപയോഗിക്കപ്പെടുന്നത്. ഇത് സൂക്ഷ്മമായി മനുഷ്യര്‍ തന്നെ കൈ കൊണ്ട് നുള്ളിയെടുത്താണ് ശേഖരിക്കുന്നത്. ഇതിന്റെ കൃഷിരീതിയും ഉത്പന്നമാക്കി ഇതിനെ എടുക്കാനുള്ള ബുദ്ധിമുട്ടും, ഗുണങ്ങളും എല്ലാം കൂടി വരുമ്പോഴാണ് ഇത്രയും വില വരുന്നത്. 



ഇത് ഇന്ത്യയില്‍ ആദ്യമായി കൃഷി ചെയ്തിരിക്കുന്നത് ബീഹാറില്‍ നിന്നുള്ള ഒരു കര്‍ഷകനാണ്. മുപ്പത്തിയെട്ടുകാരനായ അമരേഷ് സിംഗി ഹോപ് ഷൂട്ട്‌സ് കൃഷി ചെയ്യുന്നത്. ഏറെ പ്രയാസമുള്ള ഈ കൃഷിയിലേക്ക് ധൈര്യപൂര്‍വ്വം ഇറങ്ങിയതാണ് അമരേഷ്. 

വരാണസിയിലെ 'ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ നിന്നാണ് അമരേഷ് 'ഹോപ്' ചെടികളുടെ തൈ ശേഖരിച്ചത്. തുടര്‍ന്ന് തന്റെ കൃഷിയിടത്തില്‍ ആവശ്യമായ പരിചരണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കിക്കൊണ്ട് കൃഷി നടത്തുകയായിരുന്നു. കര്‍ഷകര്‍ക്ക് വമ്പിച്ച സാമ്പത്തികലാഭം നല്‍കുന്ന വിള ആയതിനാല്‍ തന്നെ കൂടുതല്‍ കര്‍ഷകര്‍ ഇതിലേക്ക് തിരിയണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത്.

ഇന്ത്യയില്‍ കൃഷിയില്ലെന്ന് മാത്രമല്ല, ഇന്ത്യന്‍ മാര്‍ക്കറ്റുകളിലും 'ഹോപ് ഷൂട്ട്സ്' അങ്ങനെ കാണാറില്ല. പ്രത്യേകം എത്തുന്ന ഓര്‍ഡറുകളില്‍ മാത്രമാണ് പുറത്ത നിന്ന് ഇവ എത്തുന്നത്. ഏറെ സമയമെടുത്താണ് ഡെലിവറി നടക്കുന്നത. പൂവും തണ്ടും അടക്കം ചെടിയുടെ എല്ലാ ഭാഗത്തിനും പലവിധ ഗുണങ്ങളുണ്ടെന്ന പ്രത്യേകതയാണ് 'ഹോപ്' ചെടിയെ വിലമതിക്കുന്നതാക്കുന്നത്. ബിയര്‍ ഉത്പാദനത്തിനും 'ഹോപ്' ചെടി ഉപയോഗിക്കാറുണ്ട്. അതുപോലെ ക്ഷയരോഗത്തെ ചെറുക്കുന്നതിനും ചര്‍മ്മം മനോഹരമാക്കുന്നതിനും വിഷാദം- ഉത്കണ്ഠ- ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുമെല്ലാം ഇത് ഉപയോഗപ്രദമാണെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top