അബുദാബി: യു.എ.ഇ വിക്ഷേപിച്ച ഹോപ് പ്രോബിന്റെ ചരിത്ര നിമിഷം മായാത്ത മുദ്രയായി ഇനി പാസ്പോര്ട്ടുകളിലുണ്ടാകും. ഇന്നലെ യു.എ.ഇ വിമാനത്താവളങ്ങളില്‍ എത്തിയവരുടെ പാസ്പോര്‍ട്ടിലാണ് മുദ്ര പതിഞ്ഞത്.
ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ പ്രദക്ഷിണം ചെയ്യുന്ന ഹോപ് പ്രോബിന്റെ ചിത്രത്തോടൊപ്പം 'നിങ്ങള്‍ എമിറേറ്റ്സിലെത്തി, എമിറേറ്റ്സ് ചൊവ്വയിലും എത്തിക്കൊണ്ടിരിക്കുന്നു, 922021' എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യു.എ.ഇ. അമേരിക്ക, സോവിയറ്റ് യുണിയന്‍, യുറോപ്പ്യന്‍ യൂണിയന്, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുമ്പ് ചൊവ്വ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.
ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിക്കുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടം കൂടിയാണ് യു.എ.ഇ സ്വന്തമാക്കിയത്. ഇനിയുള്ള 687 ദിവസവും യു.എ.ഇയുടെ പേടകം ചൊവ്വയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ വര്‍ഷം ജൂലൈ 20-നാണ് ജപ്പാനിലെ താനെഗാഷിമ ഐലന്‍ഡില്‍ നിന്ന് ഹോപ് കുതിച്ചുയര്‍ന്നത്. ഒരാഴ്ചക്കുള്ളില്‍ ചൊവ്വയില്‍ നിന്നുള്ള ചിത്രങ്ങള്‍ പേടകം അയച്ചുതുടങ്ങും. 11 മിനിറ്റ് കൊണ്ട് ഈ ചിത്രങ്ങള്‍ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് (ചൊവ്വയിലെ ഒരുവര്‍ഷം) ചൊവ്വയിലെ വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നുമാണ് ഔദ്യോഗികമായി പുറത്തുവരുന്ന വിവരം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക